മാർ അപ്രേം യുവജന പ്രസ്ഥാനം - യുവജനവാരാഘോഷം VIBGYOR '15
പ്രിയ കൂട്ടുകാരേ ,
ദൈവത്തിന്റെ അളവറ്റ കൃപയാൽ ഇത്തവണത്തെ ചാരിറ്റി പ്രവർത്തനത്തിനു 20000 രൂപ വെച്ചൂച്ചിറയിലുള്ള മേഴ്സിഭവനിൽ നൽകാൻ നമുക്ക് സാധിച്ചു. കുറഞ്ഞനാളുകൾ കൊണ്ട് ഇത്രയും വലിയ തുക സമാഹരിക്കുവാനായി അൽപമായോ അധികമായോ പ്രസ്ഥാനത്തിനോട് സഹകരിച്ച എല്ലാവർക്കും നന്ദി അറിയിക്കുന്നു. ആരോരുമില്ലാത്ത പാവങ്ങളെ സഹായിക്കുവാനായി പണം തന്നു സഹകരിച്ച നിങ്ങളേവരുടേയും സമ്പാദ്യങ്ങളെ ദൈവം തമ്പുരാൻ മുപതും അറുപതും നൂറും മേനിയായി വർദ്ധിപ്പിച്ചു തരുമാറാകട്ടെ എന്നു പ്രാർത്ഥിക്കുകയും ചെയ്യുന്നു. ഈ പ്രവർത്തനത്തിനോടു സഹകരിക്കാമെന്നു പറഞ്ഞിട്ടുള്ളവർ ഉടനെ തന്നെ തങ്ങൾ ഏറ്റിട്ടുള്ള തുക എത്രയും വേഗം നൽകി രസീതു കൈപ്പറ്റേണ്ടതാകുന്നു. ഇനിയും അനേകം ആവശ്യങ്ങൾ മേഴ്സിഭവനിൽത്തന്നെ നമ്മളാൽ നിറവേറ്റാൻ കഴിയും എന്നു മനസ്സിലാക്കിയതിൽനിന്നും ഇതുവരെ ഈ പ്രവർത്തനങ്ങളോടൊന്നും സഹകരിക്കാത്തവർക്കും സഹകരിച്ചവർക്കും മനസ്സാകുന്ന പ്രകാരമുള്ള തുക നൽകിയാൽ അതിൽനിന്നും ചില്ലിക്കാശുപോലും വകമാറ്റി ചിലവഴിക്കാതെ അതിനർഹരായവർക്കു നൽകുന്നതും ആ വിവരം നിങ്ങളെ അറിയിക്കുന്നതുമായിരിക്കും എന്ന് ഉറപ്പുനൽകുന്നു. മേഴ്സിഭവൻ ഇന്ന് നടന്നുപോകുന്നതിൽ മുക്കാൽപങ്കും നമ്മെപ്പോലെ ആർദ്ദ്രതയും കരുണയുമുള്ള യുവജന സംഘടനകളുടെ പിൻബലത്തിലാണെന്ന് അതിന്റെ ചുമതലക്കാരിയായ സിസ്റ്റർ തബീഥാ പറയുകയുണ്ടായി. അക്കൂട്ടത്തിൽ യാക്കോബായ സഭയിലെ ഒരു യുവജനപ്രസ്ഥാനവും ഉൾപ്പെടുന്നു എന്നത് നമുക്കെല്ലാവർക്കും മാതൃകയാകേണ്ടതുമാണു.
No comments:
Post a Comment